Saturday, November 12, 2016

മിന്നാമിന്നി ......



ഓര്‍ത്തു വയ്ക്കുവാന്‍
നല്ലൊരു ഈരടിയല്ല ഞാന്‍ !


കാത്തു വയ്ക്കുവാനൊരു
മയില്‍പ്പീലിയുമല്ല ഞാന്‍ ...!!


നിന്‍ മിഴിക്കോണില്‍
മയങ്ങും ലാവണ്യമല്ല ഞാന്‍!

രാവിന്‍ നിലാവഴകില്‍
തെളിയും താരവുമല്ല ഞാന്‍!!

ഈ ജീവിതവീഥിയില്‍
ഈ കണ്ണീര്‍ നനവിതില്‍

വിതയില്ലാ കവിതയും
കഥയില്ലാ കഥനവുമായി

നടന്നു തീര്‍ക്കും വെറുമൊരു
മിന്നാമിന്നിയാണു ഞാന്‍ ..

പാവം, വെറുമൊരു
മിന്നാമിന്നിയാണു ഞാന്‍,,,,

1 comment:

  1. ഈ വിനയവും ലാളിത്യവും.. ഒരു പാട് വിജയങ്ങൾ സമ്മാനിക്കട്ടെ.. അക്ഷരക്കൂട്ട് കൊണ്ട് തീർക്കുക.. കവിതയുടെ ഒരു പെരുമഴക്കാലം...
    നന്മകൾ നേരുന്നു...

    ReplyDelete

വരും കാലമേ.........

വരും കാലമേ , നീയെനിക്കി കൈക്കുമ്പിൾ നിറയെ തെളിവുള്ള നിറങ്ങൾ തരിക... മനസ്സില്‍ പടരുന്ന  കരിമുകിൽച്ചീളുകള്‍  വകഞ്ഞുമാറ്റി...