Monday, January 22, 2018

തണൽമരംപോലെ..........



പാതയോരത്തെ
തണൽമരംപോലെ
ചുറ്റുമെല്ലാവരുമുണ്ടെങ്കിലും
ഒറ്റയ്ക്കായി പോകുന്ന
ചിലരുണ്ട്.....
ചില നേരങ്ങളുണ്ട്...

ഒരു വൻതിര
ബാക്കിവച്ചു പോകുന്ന
കരിഞണ്ടുകളെപോലെ
മനസ്സന്നേരം വല്ലാത്തൊരു
പരിഭ്രമത്താൽ പിടയും
അവനവനിലേക്ക്
മുഖമൊളിപ്പിക്കാൻ
പാഴ്ശ്രമം നടത്തും...
എത്ര പണിപ്പെട്ടാലും
അതുവരെ
അടക്കിവച്ചിരുന്ന
കണ്ണീരാകയും
ശബ്ദമില്ലാത്ത
ചിന്തകൾക്കൊപ്പം
മലവെള്ളപ്പാച്ചിൽപോലെ
കവിളോരം പതഞ്ഞ്
നിറഞ്ഞൊഴുകും ..

തനിക്കു
താനേയുള്ളൂ
എന്ന സത്യത്തിന്റെ
ഉറവയിലേക്ക്
ഒരു ദീർഘനിശ്വാസത്തിന്റെ
കുതിപ്പു കടംകൊണ്ട്
പതിയെ വിരലാൽ
മിഴിയിലണ കെട്ടി
വെയിൽപുതപ്പു ചുറ്റിയ
വൻമരം തണൽവീഴ്ത്തി
ഇത്തിരി കാറ്റിനായത്തിൽ
പഴുത്തിലകളെ കുടഞ്ഞിട്ട്
നിൽക്കുംപോലെ
നഷ്ടങ്ങളുടെ
കണക്കുകൾ
കൈവെളളയിലൊതുക്കി
നാളെയിലേക്ക് വീണ്ടും
കൺതുറക്കുന്നവരേറെയുണ്ട്

1 comment:

സുധി അറയ്ക്കൽ said...

ഒറ്റപ്പെടലിന്റെ അദൃശ്യമായ ബന്ധനം പൊട്ടിച്ചെറിയണമല്ലോ........

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...